11:15pm 19 October 2026
NEWS
പെൻഷനേഴ്സ് കൗൺസിലിന്റെ യൂണിയൻ വാർഷികപൊതുയോഗം
08/10/2026  09:20 PM IST
nila
പെൻഷനേഴ്സ് കൗൺസിലിന്റെ യൂണിയൻ വാർഷികപൊതുയോഗം

മാന്നാർ: എസ്എൻഡിപി യോഗത്തിന്റെ പോഷക സംഘടനയായ പെൻഷനേഴ്സ് കൗൺസിലിന്റെ യൂണിയൻ വാർഷികപൊതുയോഗം ശനിയാഴ്ച
രാവിലെ 10 മണിക്ക് നടക്കും. വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്യും. മാന്നാർ യൂണിയൻ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അധ്യക്ഷത വഹിക്കും. പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന ട്രഷറർ ഡോക്ടർ ആർ ബോസ്  മുഖ്യപ്രഭാഷണം നടത്തും. അഡ്.കമ്മറ്റി അംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ഹരി പാലമൂട്ടിൽ, അനിൽകുമാർ റ്റി കെ,അനിഷ് പി ചേങ്കര,മേഖല ചെയർമാൻമാരായ കെ വിക്രമൻ, വേണു കെ കേശവ്, സി ആർ രവീന്ദ്രൻ, കെ വിശ്വനാഥൻ, കൺവീനർമാരായ എം ഉത്തമൻ, സുധാകരൻ സർഗ്ഗം, മോഹനൻ പി, രവി പി കളീയ്ക്കൽ, പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ ചെയർമാൻ സതീശൻ മൂന്നേത്ത്, കൺവീനർ സുകു ആര്യഭവനം, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയുമായ ബിനുരാജ് വി,  വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, കൺവീനർ ലേഖ വിജയകുമാർ, ട്രഷറർ പ്രവദ രാജപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിധു വിവേക്, വൈദികയോഗം  യൂണിയൻ കൺവീനർ ജയദേവൻ ശാന്തി, എംപ്ലോയിസ് ഫോറം യൂണിയൻ കൺവീനർ കെ വി സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും അഡ്.കമ്മറ്റി അംഗം പിബി സൂരജ് കൃതജ്ഞതയും പറയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img